HISTORY OF DIVINE


തെനപ്പള്ളിക്കാവ് ശ്രീ അയ്യപ്പ ക്ഷേത്രം


6 നൂറ്റാണ്ടിലധികം പൂർവ്വികതയുടെ ദീപ്‌തമായ ചരിത്രമുള്ള ഈ ക്ഷേത്രം കടത്തനാടിൻ്റെ നെല്ലറയെന്നു പേരുകേട്ട ചെരണ്ടത്തൂർ ചിറയുടെ കിഴക്കും ചാത്തൻ കുന്നിൻ്റെ പടിഞ്ഞാറെ താഴ്വരയിലും ഭാര്യാപുത്ര (പ്രഭാ സത്യക) സമേതനായി സ്വയംഭൂവായി, പടിഞ്ഞാറ് ദർശനമായി കൂടികൊള്ളുന്ന കേരളത്തിലെ തന്നെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ്.


നാഗപ്രതിഷ്ഠയോടുകൂടിയ സർപ്പക്കാവുള്ള ചുരുക്കം ക്ഷേത്രങ്ങളിലൊന്നാണ് തെനപ്പള്ളിക്കാവ് ശ്രീ അയ്യ പ്പ ക്ഷേത്രം. 


നൂറ്റാണ്ടുകൾക്ക് മുമ്പ് കൂവ്വച്ചെടികളാൽ നിബിഢമായിരുന്ന പ്രദേശത്ത് അത് കിളച്ചെടുക്കാനായി മുള്ളൂർ തറവാട്ടിലെ ഒരു സ്ത്രീ വരികയും പണിയായുധം തട്ടി ഒരു ശിലയിൽ നിന്ന് രക്തം വരുന്നത് കാണുകയും ചെ യ്തു. രക്തം വാർന്നൊഴുകുന്ന ശിലയേയും മോഹാലസ്യപ്പെട്ടുകിടക്കുന്ന സ്ത്രീയെയും കണ്ട് ഓടിക്കൂടിയ നാട്ടു കാരിൽ ചിലർ സമീപ പ്രദേശത്തുള്ള പൂലൂരില്ലത്ത് വിവരമറിയിച്ചു. ആ സമയത്ത് മുതിർന്നവർ ആരുമില്ലാത്തതി നാൽ ഒരു ഉണ്ണി നമ്പൂതിരി പ്രായമായ അന്തർജനത്തിൻ്റെ കൂടെ ഇവിടെ വരികയും ദേവചൈതന്യം തിരിച്ചറിഞ്ഞ് പൂജയും ചെയ്തു. ദേവന് ആദ്യമായി നേദിച്ച പ്ലാവില അടയും തരിപ്പണവും ഇന്നും ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്.


പിന്നീട് പൂലൂരില്ലക്കാരുടെ മേൽനോട്ടത്തിൽ നല്ലൊരു ക്ഷേത്രം പണിയുകയും പൂജാദികാര്യങ്ങളും കളംപാ ട്ട് ഉത്സവവും മുടങ്ങാതെ നടത്തിവരികയും ചെയ്‌തു. കാലഗതിയിൽ ക്ഷേത്രത്തിനും ജീർണ്ണത സംഭവിച്ചു. വളരെ കാലം ജീർണ്ണാവസ്ഥയിൽ നിന്ന ക്ഷേത്രം പുനരുദ്ധരിക്കാൻ ദേശവാസികൾ 1979ൽ ക്ഷേത്രം ഊരാളൻ ബ്രഹ് മശ്രീ പുലൂരില്ലത്ത് നാരായണൻ നമ്പൂതിരി രക്ഷാധികാരിയായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. അധി കം വൈകാതെ തന്നെ നിത്യനിധാനങ്ങളും കളമെഴുത്ത് പാട്ടുത്സവവും ചിട്ടയോടെ നടത്താൻ കമ്മിറ്റിക്ക് സാധി ച്ചു. 1988ൽ ഊരാള കുടുംബമായ പൂലൂരില്ലത്ത് നിന്ന് ക്ഷേത്രം രേഖാപരമായി പരിപാലന സമിതി ഏറ്റുവാങ്ങു കയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്‌തു. പല സന്ദർഭങ്ങളിലായി പ്രശസ്‌തരായ ജ്യോതി ഷ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ ദൈവ വിചിന്തനം നടത്തി പുനരുദ്ധാരണ പ്രവർത്തനം നടത്താൻ സാധിച്ചു.