തെനപ്പള്ളികാവ് ശ്രീ അയ്യപ്പക്ഷേത്രം
ചെരണ്ടത്തൂർ
വടകര (വഴി)
കോഴിക്കോട്
673541
A PLACE OF SUPREME DIVINITY AND PURITY
തെനപ്പള്ളിക്കാവ് ശ്രീ അയ്യപ്പ ക്ഷേത്രം
6 നൂറ്റാണ്ടിലധികം പൂർവ്വികതയുടെ ദീപ്തമായ ചരിത്രമുള്ള ഈ ക്ഷേത്രം കടത്തനാടിൻ്റെ നെല്ലറയെന്നു പേരുകേട്ട ചെരണ്ടത്തൂർ ചിറയുടെ കിഴക്കും ചാത്തൻ കുന്നിൻ്റെ പടിഞ്ഞാറെ താഴ്വരയിലും ഭാര്യാപുത്ര (പ്രഭാ സത്യക) സമേതനായി സ്വയംഭൂവായി, പടിഞ്ഞാറ് ദർശനമായി കൂടികൊള്ളുന്ന കേരളത്തിലെ തന്നെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ്.നാഗപ്രതിഷ്ഠയോടുകൂടിയ സർപ്പക്കാവുള്ള ചുരുക്കം ക്ഷേത്രങ്ങളിലൊന്നാണ് തെനപ്പള്ളിക്കാവ് ശ്രീ അയ്യ പ്പ ക്ഷേത്രം.
നൂറ്റാണ്ടുകൾക്ക് മുമ്പ് കൂവ്വച്ചെടികളാൽ നിബിഢമായിരുന്ന പ്രദേശത്ത് അത് കിളച്ചെടുക്കാനായി മുള്ളൂർ തറവാട്ടിലെ ഒരു സ്ത്രീ വരികയും പണിയായുധം തട്ടി ഒരു ശിലയിൽ നിന്ന് രക്തം വരുന്നത് കാണുകയും ചെ യ്തു. രക്തം വാർന്നൊഴുകുന്ന ശിലയേയും മോഹാലസ്യപ്പെട്ടു കിടക്കുന്ന സ്ത്രീയെയും കണ്ട് ഓടിക്കൂടിയ നാട്ടു കാരിൽ ചിലർ സമീപ പ്രദേശത്തുള്ള പൂലൂരില്ലത്ത് വിവരമറിയിച്ചു. ആ സമയത്ത് മുതിർന്നവർ ആരുമില്ലാത്തതിനാൽ ഒരു ഉണ്ണി നമ്പൂതിരി പ്രായമായ അന്തർജനത്തിൻ്റെ കൂടെ ഇവിടെ വരികയും ദേവചൈതന്യം തിരിച്ചറിഞ്ഞ് പൂജയും ചെയ്തു. ദേവന് ആദ്യമായി നേദിച്ച പ്ലാവില അടയും തരിപ്പണവും ഇന്നും ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്.
പിന്നീട് പൂലൂരില്ലക്കാരുടെ മേൽനോട്ടത്തിൽ നല്ലൊരു ക്ഷേത്രം പണിയുകയും പൂജാദികാര്യങ്ങളും കളംപാ ട്ട് ഉത്സവവും മുടങ്ങാതെ നടത്തിവരികയും ചെയ്തു. കാലഗതിയിൽ ക്ഷേത്രത്തിനും ജീർണ്ണത സംഭവിച്ചു. വളരെ കാലം ജീർണ്ണാവസ്ഥയിൽ നിന്ന ക്ഷേത്രം പുനരുദ്ധരിക്കാൻ ദേശവാസികൾ 1979ൽ ക്ഷേത്രം ഊരാളൻ ബ്രഹ് മശ്രീ പുലൂരില്ലത്ത് നാരായണൻ നമ്പൂതിരി രക്ഷാധികാരിയായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. അധി കം വൈകാതെ തന്നെ നിത്യനിധാനങ്ങളും കളമെഴുത്ത് പാട്ടുത്സവവും ചിട്ടയോടെ നടത്താൻ കമ്മിറ്റിക്ക് സാധി ച്ചു. 1988ൽ ഊരാള കുടുംബമായ പൂലൂരില്ലത്ത് നിന്ന് ക്ഷേത്രം രേഖാപരമായി പരിപാലന സമിതി ഏറ്റുവാങ്ങു കയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. പല സന്ദർഭങ്ങളിലായി പ്രശസ്തരായ ജ്യോതി ഷ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ ദൈവ വിചിന്തനം നടത്തി പുനരുദ്ധാരണ പ്രവർത്തനം നടത്താൻ സാധിച്ചു.
കളമെഴുത്ത് പാട്ട്
ക്ഷിപ്ര പ്രസാദിയായ ധർമ്മശാസ്താവിനെ പ്രീതിപ്പെടുത്തുന്നതിനും ശനിദോഷനിവാരണത്തിനും ഉദ്ദിഷ്ടകാര്യ സിദ്ധിക്കും സൽസന്താന ലഭിക്കും വിദ്യാഭ്യാസത്തിനും മറ്റുമായി സർവ്വകലാവല്ലഭനായ ശാസ്താവിനെ അനുഗ്രഹത്തിനായി ശാസ്താ ക്ഷേത്രങ്ങളിലും ബ്രഹ്മാലയങ്ങളിലും നടത്തിവരുന്ന ഒരു അനുഷ്ഠാന കലയാണ് അയ്യപ്പൻ പാട്ട് അഥവാ കളമെഴുത്തു പാട്ട് അയ്യപ്പൻ പാട്ടിൽ പ്രഭാ സത്യകസമേതനായ അയ്യപ്പനെയാണ് സങ്കൽപ്പിച്ചു പോരുന്നത്. പാലാഴിമദനം കഥയെ ആസ്പദമാക്കിയാണ് അയ്യപ്പൻപാട്ടിലെ പ്രധാന ഇനമായ അയ്യപ്പൻ കൂത്ത് എന്ന ചടങ്ങ് നിവർത്തിക്കുന്നത് അയ്യപ്പൻ പാട്ടിൽ പ്രകൃതിദത്തമായ അഞ്ചു നിറം പൊടികളെ കൊണ്ട് അയ്യപ്പൻ്റെ രൂപം കളമായി വരച്ചെടുത്ത് കളംപൂജ ചെയ്ത് സ്തുതികൾ ചൊല്ലി കോമരം ഉറഞ്ഞു തുള്ളി കളം മായ്ക്കുന്ന രംഗങ്ങളാണ് അവതരിപ്പിക്കുന്നത്. കളം വരയ്ക്കുന്നത് സൃഷ്ടിയും കളം പൂജ സ്തുതികൾ മുതലായ സ്ഥിതിയും കളം മായ്ക്കുന്ന സംഹാര ചടങ്ങുകളും അവതരിപ്പിച്ചു പോരുന്നു
അയ്യപ്പൻ പാട്ട് എന്ന ചടങ്ങ് ധൂളി ചിത്രകല , സംഗീതം , വാദ്യം, നൃത്തം, അഭിനയം മുതലായ ഏതാനും കലകളുടെ സങ്കലനമാണ് ഉദ്ധിഷ്ട കാര്യങ്ങൾക്ക്ശാസ്താക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഉത്തമ വഴിപാടാണ്.
നെയ്യ് വിളക്ക് - 30
എള്ള് തിരി - 20
തൃമധുരം -20
പുഷ്പാഞ്ജലി -10
ഭാഗ്യസൂക്ത പുഷ്പാഞ്ജലി-20
പുരുഷ സൂക്ത പുഷ്പാഞ്ജലി- 20
ശനീശ്വര പുഷ്പാഞ്ജലി -30
കർപ്പൂരാരാധന -40
മാല-50
തുളസി മാല-50
നിറമാല-600
കറുകമാല-50
ദിവസപൂജ-300
തൃകാലപൂജ-600
ആയില്ല്യ പൂജ-50
ഭഗവതിപൂജ-500
രക്ഷസിന് പൂജ-100
വാഹന പൂജ-50
മണ്ഡല പൂജ-20
മാലപൂജ-20
അകത്ത് വിളക്ക് തെളിയിക്കൽ -150
വിളക്ക് മാല-150
ദീപസ്തംഭം -250
ഗണപതിഹോമം-100
കറുക ഹോമം -50
ഗുളികന് പന്തം -10
എഴുത്തിന് ഇരുത്ത് -100
പായസം -100
പാൽപായസം-100
വെള്ള നിവേദ്യം-50
മലർ നിവേദ്യം-50
എള്ള് നിവേദ്യം-250
ഒറ്റ നിവേദ്യം-200
അപ്പം നിവേദ്യം -200
നീരാഞ്ജനം-100
കെട്ടുന്നിറ-30
അടതരിപ്പണം-350
ചോറൂൺ -150
വിവാഹം -1000
തേങ്ങമുട്ട് ( ദ്രവ്യം കൊണ്ടു വരണം)-10
ഇളനീർ അഭിഷേകം-10
പാല് അഭിഷേകം-10
സഹസ്രനാമ പുഷ്പാഞ്ജലി-50
ആൾ രൂപം-10
കളമെഴുത്ത് പാട്ട് -2000
മുൻകൂട്ടി ബുക്ക് ചെയ്യേണ്ടവ
നിറമാല
ഈശ്വരസേവ
അടതരിപ്പണം
വിവാഹം
കളമെഴുത്ത് പാട്ട്
നടതുറന്നിരിക്കുന്ന സമയം
കാലത്ത് 5.45 മുതൽ 8.30 വരെ
വൈകുന്നേരം -5.30 മുതൽ 7.30 വരെ
E-PAYMENT SYSTEM
TEMPLE PICTURES
Location Map
DIRECTIONS
FROM VADAKARA - THODANNUR - CHERANDATHUR
( 13 KM )
FROM PAYYOLI - ATTAKKUNDPALAM - CHERANDATHUR
( 9 KM)